കൊച്ചി: കൊച്ചിൻ കലാഭവൻ സ്ഥാപകൻ ഫാ. ആബേൽ പെരിയപ്പുറത്തിന്റെ അനുസ്മരണദിനം ആചരിച്ചു. കുര്യനാട് സെന്റ് ആൻസ് സി.എം.ഐ മൊണാസ്ട്രി പള്ളിയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ കലാഭവൻ പ്രസിഡന്റ് ഫാ. ചെറിയാൻ കുന്നിയന്തോടത്ത്, സെക്രട്ടറി കെ.എസ്. പ്രസാദ് എന്നിവർ പങ്കെടുത്തു. എറണാകുളം കലാഭവൻ ഓഫീസിൽ നടന്ന ചടങ്ങ് ട്രഷറർ കെ.എ അലി അക്ബർ ഉദ്ഘാടനം ചെയ്തു. കലാഭവൻ മാനേജർ ജൂഡിറ്റ്, അധ്യാപിക ഹേമലത എന്നിവർ പങ്കെടുത്തു.