തൃക്കാക്കര : റവന്യൂ അദാലത്തിൽ 56 പരാതികൾക്ക് പരിഹാരം. വർഷങ്ങൾ നീണ്ട സങ്കീർണമായ റവന്യൂ പരാതികളിൽ പരിഹാരം കണ്ടെത്തി കൊച്ചി താലൂക്കിലെ റവന്യൂ അദാലത്ത്. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ ബുധനാഴ്ച ഓൺലൈനിൽ നടന്ന അദാലത്ത് നടന്നത്. ഭൂമി പതിവ് സംബന്ധിച്ച പരാതികൾ, സർവേ സംബന്ധിച്ച പരാതികൾ, വഴിത്തർക്കം എന്നിങ്ങനെ വ്യത്യസ്ത സ്വഭാവമുള്ള പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ആകെ 67 പരാതികൾ പരിഗണിച്ചതിൽ 11 പരാതികൾ തുടർ നടപടികൾക്കായി ബന്ധപ്പെട്ട ഓഫീസുകൾക്ക് കൈമാറി.
അദാലത്തിലെ പരാതികളിൽ സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കണമെന്ന് എ.ഡി.എം സാബു കെ. ഐസക്ക് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അദാലത്തിൽ ഹുസൂർ ശിരസ്തിദാർ ജോർജ് ജോസഫ്, കൊച്ചി തഹസിൽദാർ സുനിത ജേക്കബ്, പരാതിക്കാർ എന്നിവർ ഓൺലൈനിൽ പങ്കെടുത്തു.