കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച ഉല്ലാസനൗകയായ സാഗരറാണി ഇന്ന് വൈകിട്ട് സർവീസ് പുനരാരംഭിക്കും. കൊച്ചിയുടെ വിനോദസഞ്ചാര മേഖലയിൽ പുതിയ ചരിത്രംകുറിച്ച് 17 വർഷം മുമ്പാണ് സാഗരറാണി സർവീസ് ആരംഭിച്ചത്. എ.സി കോൺഫറൻസ് ഹാൾ, അപ്പർഡെക്ക്, റെസ്റ്റോറന്റ് എന്നീ സൗകര്യങ്ങളുള്ള ഉല്ലാസനൗകയിലെ യാത്ര അറബിക്കടലിന്റെ വശ്യമനോഹാരിത ആസ്വദിക്കാനുള്ള അസുലഭ അവസരമാണ് ഒരുക്കുന്നത്. ബിസനസ് മീറ്റിംഗുകൾ, പാർട്ടികൾക്കും എന്നിവയ്ക്കും അനുയോജ്യമാണ്. www.sagararani.in എന്ന വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. 100 പേർക്ക് യാത്രചെയ്യാമെങ്കിലും കൊവിഡ് മാനദണ്ഡപ്രകാരം 50 പേരെയാണ് ഇപ്പോൾ അനുവദിക്കുന്നത്. ഫോൺ: 9846211143.