okkal

പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് അൻവർ മുണ്ടേത്ത് കേരളകോൺഗ്രസ് ജോസ് വിഭാഗത്തിൽ ചേർന്നു. കേരളാ കോൺഗ്രസ് ജോസ് വിഭാഗം ചെയ്ർമാൻ ജോസ് കെ മാണി അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു. അൻവറിനോടൊപ്പം ചില പ്രവർത്തകരും കോൺഗ്രസ് വിട്ട് കോൺഗ്രസ് വിട്ടിട്ടുണ്ട്. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബാബു ജോസഫ് മണ്ഡലം പ്രസിഡന്റ് ബിജു റാഫേൽ, നിബാസ്. ഇ. ഇ, സുൽഫിക്കർ. ഇ എച്ച് ഷബീർ, അജിലാഷ്, ഷൗക്കത്തലി, മുഹമ്മദ്. കെ.യു നിസാം, ആസിഫ്, താരിക്ക് അൻവർ, അൻസാർ തുടങ്ങിയവർ പങ്കെടുത്തു. പാർട്ടിവിരുദ്ധപ്രവർത്തനത്തിന്റെ പേരിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. പലവട്ടം പാർട്ടിനേതാക്കളുമായി ചർച്ച ചെയ്‌തെങ്കിലും ഫലം കണ്ടില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്‌സരിക്കുമെന്ന് അഭ്യൂഹങ്ങൾക്കിടെയാണ് അൻവർ മുണ്ടേത്ത് കേരളകോൺഗ്രസിൽ ചേക്കേറിയത്.