പെരുമ്പാവൂർ: കുന്നത്തുനാട് താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 10ന് യൂണിയൻ ആസ്ഥാനത്ത് പ്രസിഡന്റ് അഡ്വ. കെ. ശ്രീശകുമാർ പതാക ഉയർത്തും. താലൂക്കിലെ 99 കരയോഗങ്ങളിലും പതാകദിനാചരണവും പ്രതിജ്ഞ പുതുക്കലും നടക്കുമെന്ന് യൂണിയൻ സെക്രട്ടറി എസ്. ജയകൃഷ്ണൻ അറിയിച്ചു.