പെരുമ്പാവൂർ: മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കുള്ള സംവരണം പത്ത് ശതമാനമാക്കി അംഗീകരിച്ച ഇടതുപക്ഷ സർക്കാരിന്റെ തീരുമാനത്തെ ശ്രീശങ്കര ട്രസ്റ്റ് ചെയർമാൻ അഡ്വ. എം.വി.എസ്. നമ്പൂതിരി സ്വാഗതം ചെയ്തു. ശ്രീശങ്കര ട്രസ്റ്റിന്റെ വിവിധ സ്ഥാപനങ്ങളിൽ സംവരണ നിയമം നടപ്പിലാക്കുന്നതിനുള്ള നിയമ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ചെയർമാൻ പറഞ്ഞു.