co-operative
67 മത് അഖിലേന്ത്യാ സഹകരണ വാരാഘോഷങ്ങളുടെ ഭാഗമായി കുന്നത്തുനാട് താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ പ്രസംഗ പ്രബന്ധ മത്സരങ്ങളുടെ ഉദ്ഘാടനം ആർ.എം. രാമചന്ദ്രൻ നിർവഹിക്കുന്നു

പെരുമ്പാവൂർ: 67 മത് അഖിലേന്ത്യാ സഹകരണ വാരാഘോഷങ്ങളുടെ ഭാഗമായി കുന്നത്തുനാട് താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ പ്രസംഗ പ്രബന്ധ മത്സരങ്ങൾ നടത്തി. ചെയർമാൻ ആർ.എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മെമ്പർ പി.പി. അവറാച്ചൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ. രാജീവ്, പി.കെ. സത്യൻ, വി.കെ. അയ്യപ്പൻ, ശാന്ത നമ്പീശൻ, രവി എസ്. നായർ, അസിസ്റ്റന്റ് രജിസ്ട്രാർ എൻ. മണി, അസിസ്റ്റന്റ് ഡയറക്ടർ കെ. ഹേമ എന്നിവർ സംസാരിച്ചു.