പെരുമ്പാവൂർ: നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് കൊവിഡ് രണ്ടാം ഘട്ട ധനസഹായം അനുവദിക്കുക, സെസ് പിരിവ് ഊർജിതപ്പെടുത്തുക, തൊഴിലാളികൾക്ക് ബോണസ് ലഭിക്കാൻ കേരള സർക്കാർ നിയമ നിർമ്മാണം നടത്തുക, മിഷൻ മോഡ് പ്രൊജക്ട് നടപ്പാക്കാനുള്ള കേന്ദ്ര ഗവൺമെന്റ് തീരുമാനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം നടത്തി. ഒക്കലിൽ നടന്ന സമരം നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് സി.വി. ശശി, ഇടവൂരിൽ കെ.കെ. രാഘവൻ, താന്നിപ്പുഴയിൽ കെ.പി. ലാലു എന്നിവർ ഉദ്ഘാടനം ചെയ്തു. കെ.ഡി. പീയൂസ്, കെ.എസ്. ജയൻ, കെ.പി. ടൈറ്റസ്, വിലാസിനി സുകുമാരൻ എന്നിവർ സംസാരിച്ചു.