പെരുമ്പാവൂർ: നഗരസഭാ 2020-21 വാർഷിക പദ്ധതിയിൽ 80 ലക്ഷം രൂപ ഉൾപ്പെടുത്തി വിവിധ തോടുകളുടെയും, കുളങ്ങളുടെയും നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ സതി ജയകൃഷ്ണൻ നിർവഹിച്ചു. നീരൊഴുക്ക് സുഗമമാക്കുന്നതിനും, നെൽകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രവർത്തനം. കൗൺസിലർമാരായ ബീന രാജൻ, മേഴ്‌സി ജോൺസൺ, റാണി ടീച്ചർ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.