bank

മുളന്തുരുത്തി : കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ ആറുശതമാനം പലിശയ്ക്കും ഭൂമി ഈടിലും സർക്കാർ സഹകരണ ജീവനക്കാരുടെ ശമ്പള സർട്ടിഫിക്കറ്റിന്റെ ഈടിലും ഇരുചക്ര വാഹനവായ്പ അനുവദിക്കുന്നു.

എല്ലാ കാർഷിക വായ്പകളും ആറുശതമാനം പലിശനിരക്കിലും സ്വർണപ്പണയ വായ്പ 7.5 ശതമാനം പലിശനിരക്കിലും നൽകുന്നുണ്ട്.

ഇരുചക്രവാഹന വായ്പാമേളയുടെ മുളന്തുരുത്തി ശാഖാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എ.പി. സുഭാഷ് ചെക്ക് നൽകി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് സി.കെ. റെജി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.എൻ. സോമരാജൻ, ഡയറക്ടർ ബോർഡ് മെമ്പർമാരായ സി.ജെ. ജോയി, ബീന മുകുന്ദൻ, വി.കെ. പുരുഷോത്തമൻ, ബാങ്ക് സെക്രട്ടറി ഷേർലി കുര്യാക്കോസ്, റിക്കവറി ഓഫീസർ സിജു. പി.എസ്, ബ്രാഞ്ച് മാനേജർ ഷിബി. എം.വി എന്നിവർ സംസാരിച്ചു.