പള്ളുരുത്തി: വാളയാറിൽ കേസിൽ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അമ്മ നടത്തുന്ന സമരത്തിന് ബി.ഡി.ജെ.എസ് കൊച്ചി മണ്ഡലം കമ്മിറ്റി ഐക്യദാർഡ്യം പ്രഖ്യാപിച്ചു നടത്തിയ പരിപാടി ജില്ലാ സെക്രട്ടറി എം.എ.വാസു ഉദ്ഘാടനം ചെയ്തു. പള്ളുരുത്തി വെളിയിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് പി.ബി.സുജിത്ത് അദ്ധ്യക്ഷ വഹിച്ചു. കേരളത്തിലെ പട്ടികജാതി-പട്ടികവിഭാഗത്തോട് പിണറായി സർക്കാർ കാണിക്കുന്ന അനീതിയുടെ ബാക്കിപത്രമാണ് വാളയാർ കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ കേരള പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി.ഉമേഷ് ഉല്ലാസ്, രാധിക വിബിൻ, ബിന്ദുസജീവൻ, എ.ജി.സുര, എച്ച്.രാജീവ്, സി.എസ്.സുഭഗൻ തുടങ്ങിയവർ സംബന്ധിച്ചു. ഷിബു സരോവരം വി.വി. ജീവൻ എന്നിവർ സംസാരിച്ചു.