മൂവാറ്റുപുഴ: മൂവാറ്റുപുഴ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികൾക്ക് 30ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ മത്സര പരീക്ഷാ പരിശീലനം ഓൺലൈൻ മുഖേന സംഘടിപ്പിക്കുന്നു.കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന വിവിധ മത്സര പരീക്ഷകൾക്ക് ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്നതിനു വേണ്ടിയുള്ള കോച്ചിംഗ് ക്ലാസിൽ പങ്കെടുക്കുന്നതിന് താല്പര്യമുള്ളവരും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ മൂവാറ്റുപുഴ ടൗൺ എപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നംവബർ 5ന് മുമ്പ് ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കണം. അപേക്ഷയിൽ പേര്, മേൽവിലാസം, വാട്ട്സാപ് നമ്പർ, ഇ- മെയിൽ ഐ ഡി എന്നിവ രേഖപ്പെടുത്തണം. വിവരങ്ങൾക്ക് 0485- 2814960.