വൈപ്പിൻ: വൈപ്പിൻ ഉപജില്ലയിലെ ഭിന്നശേഷി കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ബി.ആർ.സിക്ക് നിർമ്മിച്ച് നൽകിയ സ്പീച്ച് തെറാപ്പി ഓട്ടിസം സെന്റർ ബ്ലോക്ക് പ്രസിഡന്റ് ഡോ.കെ.കെ ജോഷി ഉദ്ഘാടനം ചെയ്തു. എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.യു ജീവൻമിത്ര അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എൻ ഉണ്ണികൃഷ്ണൻ , സുജാത ചന്ദ്രൻൃബോസ് , എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ മൻജു പി.കെ ,എ.ഒ ബിന്ദു ഗോപി , ബി.ആർ.സി ട്രെയിനർ കെ.എസ് ദിവ്യരാജ് എന്നിവർ സംസാരിച്ചു.
ഐക്യരാഷ്ട്ര ദിനവുമായി ബന്ധപ്പെട്ട് ഉപജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഡോക്യുമെന്റഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഫ്ത് ഷാനവാസ് ( സെന്റ് അഗസ്റ്റിൻസ് , കുഴുപ്പിള്ളി ) , രണ്ടാം സ്ഥാനം നേടിയ ആന്റണി ജോസഫ് ( സാന്താക്രൂസ് , ഓച്ചന്തുരുത്ത് ) എന്നിവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.