കൊച്ചി: ഇ.ഡി കസ്റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി പി. ശിവശങ്കറിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പിൻവശത്തെ മതിൽ ചാടിക്കടന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് സിജോ ജോസഫ്, സംസ്ഥാന സെക്രട്ടറിമാരായ പി.വൈ. ഷാജഹാൻ, മനു ജേക്കബ്, ജില്ലാ സെക്രട്ടറി ടിബിൻ ദേവസി, നൊബൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്.
# കോൺഗ്രസ് മാർച്ച്
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ഓഫീസിൽനിന്ന് പൊലീസ് കമ്മിഷണർ ഓഫീസിലേക്കായിരുന്നു പ്രതിഷേധം. നേതാക്കളായ ദീപ്തി മേരി വർഗീസ്, എം.ആർ. അഭിലാഷ്, ടോണി ചമ്മിണി, മുഹമ്മദ് ഷിയാസ്, കെ.വി.പി കൃഷ്ണകുമാർ, ഇക്ബാൽ വലിയവീട്ടിൽ, പി.ഡി. മാർട്ടിൻ, വി.കെ. തങ്കരാജ്, അബ്ദുൾ ലത്തീഫ് ഇടപ്പിള്ളി, എ.എ. അജ്മൽ, വിഷ്ണു പ്രദീപ്, ആൽബർട്ട് അമ്പലത്തിങ്കൽ, ദീപക് ജോയ്, നോർമൻ ജോസഫ്, സി.ജെ. ജോർജ് എന്നിവർ നേതൃത്വം നൽകി.