മൂവാറ്റുപുഴ: പോത്താനിക്കാട് ഗവണ്മെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിട്യൂട്ടിലെ ദ്വിവത്സര ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കൽ തിയതി നംവംബർ 6 വരെ ദീർഘിപ്പിച്ചു. പ്രവേശനത്തിനുള്ള മിനിമം യോഗ്യത എസ്.എസ്.എൽ.സി. ( പ്ലസ്ടു വിച്ച്.എസ്.സി ഉല്ളവർക്ക് മുൻഗണന). പ്രായ പരിധി ഇല്ല . അപേക്ഷയും പ്രോസ്പെക്ടസും www.sitttrkerala.ac.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും രജിസ്ട്രേഷൻ ഫീസായ 50രൂപ എന്നിവ സഹിതം നംവംബർ 6ന് വൈകിട്ട് 3.30ന് മുമ്പ് ഓഫീസിൽ ലഭിക്കേമ്ടതാണെന്ന് ഇൻസ്റ്റിട്യൂട്ടീവ് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0485-2564709, 9645594197.