kklm
നഗരസഭ നിർമ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഉദ്ഘാടനം ചെയർമാൻ ചെയർമാൻ റോയി ഏബ്രഹാം നിർവഹിക്കുന്നു

കൂത്താട്ടുകുളം: ടൗണിൽ എം.സി റോഡിൽ സബ് രജിസ്ട്രാർ ഓഫീസിനു മുന്നിലെ നഗരസഭ നിർമ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ചെയർമാൻ റോയി ഏബ്രഹാം നിർവഹിച്ചു. ഉപാദ്ധ്യക്ഷ വിജയ ശിവൻ അദ്ധ്യക്ഷയായി. കൗൺസിലർമാരായ സി.എൻ പ്രഭകുമാർ, സണ്ണി കുര്യാക്കോസ്,
എ എസ് രാജൻ, എം എം അശോകൻ, ലിനു മാത്യു, എൽ വസുമതി അമ്മ, വത്സമ്മ ബേബി, ഓമന ബേബി, ഗ്രേസി ജോർജ്, ബിന്ദു മനോജ്, നളിനി ബാലകൃഷ്ണൻ,ഫെബീഷ് ജോർജ്, ഷീബ രാജു, രാഷ്ട്രീയ കക്ഷി നേതാക്കളായ
എം. ആർ സുരേന്ദ്രനാഥ്, എ.കെ ദേവദാസ്,എൻ. കെ. വിജയൻ തൊമ്മച്ചൻ തേക്കുംകാട്ടിൽ, കൗൺസിലർ
ജീനാമ്മ സിബി ,നഗരസഭ സെക്രട്ടറി ജൂഹി മരിയ ടോം എന്നിവർ സംസാരിച്ചു.