shelodge
മൂവാറ്റുപുഴ നഗരസഭയുടെ കീഴിൽ ആരംഭിച്ച ഷീ ലോഡ്ജിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ ഉഷ ശശിധരൻ നിർവഹിക്കുന്നു

മൂവാറ്റുപുഴ: നഗരസഭയുടെ കീഴിൽ ആരംഭിച്ച ഷീ ലോഡ്ജിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ ഉഷ ശശിധരൻ നിർവഹിച്ചു. ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ എം.എ.സഹീർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിൽ അംഗങ്ങളായ ഉമാമത്ത് സലിം, പി.വൈ.നൂറുദ്ദീൻ, സെലിൻ ജോർജ്, ജിനു ആന്റണി, രാജി ദിലീപ് എന്നിവർ പങ്കെടുത്തു. നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് 25.22 ലക്ഷം ചെലവഴിച്ച് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപമാണ് ഷീ ലോഡ്ജ് നിർമ്മിച്ചത്. ലോഡ്ജിൽ 8 സ്ത്രീകൾക്ക് ഒരേ സമയം താമസിക്കാൻ കഴിയും. കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല.