wall
ഇടിമിന്നലിൽ വീടിന്റെ ഭിത്തിയും ടാറിങ്ങ് റോഡും തകർന്നിലയിൽ

അങ്കമാലി: മങ്ങാട്ടുകരയിൽ ഇടിമിന്നലിൽ പത്തോളം വീടുകളിൽ വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു. വെമ്പിളിയത്ത് മഹേഷിന്റെ വീടിനകത്തെ വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു. വീടിന് പിന്നിലെ കോൺക്രിറ്റ് സ്ലാബുകൾ മിന്നലേറ്റ് തകർന്നു. അരീക്കൽ വർക്കി, അന്നം എന്നിവരുടെ വീടുകളിലെ വയറിംഗ് കത്തിനശിച്ചു. വീട്ടുപകരണങ്ങളും നശിച്ചു. ഭിത്തിയിൽ വിള്ളലുമുണ്ടായി.