കൊച്ചി: ദേശീയ വിദ്യാഭ്യാസനയം ജനങ്ങളിലെത്തിക്കാൻ വിദ്യാഭ്യാസവികാസ കേന്ദ്രം കേരളപ്പിറവി ദിനത്തിൽ മൂന്ന് ലക്ഷം പേർ പങ്കാളികളാകുന്ന വെർച്വൽ മഹാറാലി സംഘടിപ്പിക്കുന്നു. സമഗ്രമായ മാറ്റത്തിന് കാരണമാകുന്ന പുതിയ വിദ്യാഭ്യാസനയത്തിനെതിരെ നടക്കുന്ന വ്യാപകമായ പ്രചരണത്തിന്റെ പശ്ചാത്തലത്തിലാണ് വെർച്വൽ റാലിയെന്ന് വിദ്യാഭ്യാസവികാസ കേന്ദ്രം സംയോജകൻ ജോബി ബാലകൃഷ്ണൻ പറഞ്ഞു. വിദ്യാഭ്യാസ നയത്തിനെതിരെ ഇടതുപക്ഷ സംഘടനകൾ നടത്തിയ പ്രചരണം ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രിയാണെന്നത് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു.