bm-s
കേന്ദ്ര തൊഴിൽ നിയമ ഭേദഗതിക്കെതിരെ ബിഎംഎസ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സമരം

കളമശേരി : കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിൽ നിയമ ഭേദഗതിയിലെ തൊഴിലാളിവിരുദ്ധ ഭാഗങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബി.എം.എസ് കളമശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 25 കേന്ദ്രങ്ങളിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു. ബി.എം.എസ് ദേശീയ തലത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടായിരുന്നു സമരം. ജില്ലാ ഭാരവാഹികളായ ടി.എ.വേണുഗോപാൽ, എ സി. ഉണ്ണിക്കൃഷ്ണൻ, പി.വി.ശ്രീ വിജി, മേഖലാ ഭാരവാഹികളായ ടി.ആർ. മോഹനൻ, കെ.എസ്. ഷിബു, ടി. ഡി. ജോഷി, പി.കെ. സുദർശനൻ, കെ.ശിവദാസ്, പി.ബി. മുരളി, വിശ്വനാഥ്, എ.ഡി.അനിൽകുമാർ എന്നിവർ വിവിധ സ്ഥലങ്ങളിൽ പരിപാടി ഉദ്ഘാടനം ചെയ്തു.