മൂവാറ്റുപുഴ: കവി വയലാർ രാമവർമ്മയുടെ ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി പുരോഗമന കലാസാഹിത്യ സംഘം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി വയലാർ അനുസ്മരണം ഓൺലൈനിൽ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഡോ. ബിച്ചു എക്സ് മലയിൽ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ്എ. എൽ. രാമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സി.ആർ. ജനാർദനൻ, കുമാർ കെ മുടവൂർ, എൻ. വി. പീറ്റർഎന്നിവർ സംസാരിച്ചു.