ആലുവ: സ്വർണ കള്ളക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ കസ്റ്റഡിയിലായ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
കെ.പി.സി.സി നിർവാഹക സമിതി അംഗം എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ലിന്റോ പി. ആന്റു, ജിൻഷാദ് ജിന്നാസ്, പി.എച്ച്. അസ്‌ലം, എം.എ. ഹാരിസ്, അബ്ദുൾ റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.