 
ആലുവ: മുഖ്യമന്ത്രിയുടെ മികച്ച സേവനത്തിനുള്ള പൊലീസ് മെഡൽ കരസ്ഥമാക്കിയ ആലുവ തോട്ടക്കാട്ടുകര സ്വദേശി ടി.ആർ. മനോജിനെ ആലുവ ശ്രീനാരായണ ക്ലബ് ആദരിച്ചു.
എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറിയും ക്ലബ് പ്രസിഡന്റുമായ കെ.എസ്. സ്വാമിനാഥൻ ഉപഹാരം കൈമാറി. ക്ലബ് വൈസ് പ്രസിഡന്റുമാരായ കെ.കെ. മോഹനൻ, ആർ.കെ. ശിവൻ, സെക്രടറി കെ.എൻ. ദിവാകരൻ, യോഗം ബോർഡ് മെമ്പർ അരുൺ തോപ്പിൽ, തോട്ടക്കാട്ടുകര ശാഖാ വൈസ് പ്രസിഡന്റ് രാജേഷ് തോട്ടക്കാട്ടുകര എന്നിവർ പങ്കെടുത്തു. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ മുൻ സെക്രട്ടറിയും റിട്ട. എസ്.ഐയുമായ ടി.കെ. രാജപ്പന്റെ മകനാണ് പൊലീസ് മെഡൽ നേടിയ മനോജ്.