കൊച്ചി: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ പങ്ക് ബോദ്ധ്യമായ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് കേരള കോൺഗ്രസ് (ജേക്കബ്) ലീഡർ അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു.കേന്ദ്ര ഏജൻസികളുടെ കേസ് ഡയറിയിൽ വലിയ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഉള്ളത്. കേസിൽ നിന്ന് പിണറായിക്കും സർക്കാരിനും കൈകഴുകാനാവില്ലെന്നും അനൂപ് ജേക്കബ് അഭിപ്രായപ്പെട്ടു.