തൃക്കാക്കര: നഗരസഭ രണ്ടാംവാർഡിൽ പ്രവർത്തിക്കുന്ന ബി.എം നഗർ അങ്കണവാടി ഹൈടെക്കായി. കുട്ടികൾക്ക് വേണ്ട സൗകര്യങ്ങൾ ഉൾപ്പെട അത്യാധുനികമായി ഒരുക്കിയ അങ്കണവാടി തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ ഉഷപ്രവീൺ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.ടി എൽദോ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജിജോചിങ്ങംതറ, എം.എം നാസർ,സീന റഹ്മാൻ, കൗൺസിലർമാരായ ആന്റണി പരവരതുടങ്ങിയവർ സന്നിഹിതരായിരുന്നു.
20 വർഷമായി അങ്കണവാടി വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. വാർഡ് കൗൺസിലർ അജുന ഹാഷിം, അങ്കണവാടി വർക്കർ ജെൻസി എം.ജെ എന്നിവരുടെ പരിശ്രമത്തിനൊടുവിലാണ് പുതിയ കെട്ടിടം ലഭിച്ചത്. 800 ചതുരശ്ര അടിയിൽ മൂന്നു നിലകളിലായാണ് അങ്കണവാടി മന്ദിരം.