കോലഞ്ചേരി: പൂതൃക്ക കൃഷിഭവന്റെ മുന്നിൽ കർഷകസദസും വി .വി രാഘവൻ അനുസ്മരണവും നടത്തി. കിസാൻ സഭാ കുന്നത്തുനാട് മണ്ഡലം സെക്രട്ടറി പി.പി തമ്പി ഉദ്ഘാടനം ചെയ്തു. സി.പി.ഐ കുന്നത്തുനാട് മണ്ഡലം കമ്മി​റ്റിയംഗം ജോളി.കെ പോൾ അദ്ധ്യക്ഷനായി. സി.പി.ഐ കുന്നത്തുനാട് മണ്ഡലം സെക്രട്ടറി എം.പി ജോസഫ്, ജില്ലാ കൗൺസിൽ അംഗം മോളി വർഗീസ്, പൂതൃക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജു നത്തുംമോളത്ത് എന്നിവർ സംസാരിച്ചു.