കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സഹൃദയയും കാരിത്താസ് ഇന്ത്യയും ചേർന്ന് നടപ്പാക്കുന്ന ആശാകിരണം കാൻസർ സുരക്ഷാ പദ്ധതിയുടെ ഭാഗമായി സ്തനാർബുദ ബോധവത്കരണം നടത്തി. സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെള്ളിൽ ഉദ്ഘാടനം ചെയ്തു. ഡോ.സി.ആൻജോ സംസാരിച്ചു.