ആലുവ: സ്വർണ്ണക്കടത്തിനും ഹവാല ഇടപാടിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ട സാഹചര്യത്തിൽ പിണറായി വിജയൻ തൽസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കടുങ്ങല്ലൂരിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി. പോൾ, ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ്, വി.ജി. ജയകുമാർ, നാസ്സർ എടയാർ, ജിൻഷാദ് ജിന്നാസ്, പി.എം. അയൂബ്, എ.സി. സുധാദേവി, ബിന്ദു രാജീവ്, അജിത ഷിബു, ഷൈജ ബെന്നി, സുനിത കാസിം, സൈന ബാബു, സോഫി പൗലോസ്, ഓമന ശിവശങ്കരൻ, ബിന്ദു ഗോപി എന്നിവർ നേതൃത്വം നൽകി.
കളമശേരി ബ്ലോക്ക് കമ്മറ്റി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രസിഡന്റ് വി.കെ. ഷാനവാസ്, കെ.ബി. ജയകുമാർ, കെ.എസ്. നന്മദാസ്, ടി.കെ. രാജു, ഖാലിദ് ആത്രപ്പിള്ളി, പി. മോഹനൻ, ടി.കെ. തങ്കപ്പൻ എന്നിവർ നേതൃത്വം നൽകി.