കൊച്ചി: എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ എക്സൈസും ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിൽ 20 ലക്ഷം രൂപയുടെ ഹാൻസ് പിടികൂടി. ന്യൂഡൽഹിയിൽ നിന്നെത്തിയ മംഗള എക്സ് പ്രസിൽ പാഴ്സലായി അയച്ചതാണ് 410 കിലോഭാരമുള്ള 41,000 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നമായ ഹാൻസ്. ഇവ അയച്ചവരെക്കുറിച്ചും വാങ്ങാനിരുന്നവരെക്കുറിച്ചും അന്വേഷണം നടത്തുകയാണെന്ന് എക്സൈസ് അറിയിച്ചു.