വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പള്ളിപ്പുറം സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ധർണ നടത്തി. ചെറായി ജനതയിൽ ബ്ലോക്ക് പ്രസിഡന്റ് വി എസ് സോളിരാജ് , കരുത്തല സ്റ്റാർ ലൈനിൽ ഡി.സി.സി സെക്രട്ടറി എം.ജെ ടോമി , ബേക്കറി വളവിൽമുനമ്പം സന്തോഷ്, രക്തേശ്വരി റോഡിൽ എം എസ് ഷാജി, രാമവർമ്മ റോഡിൽ മണ്ഡലം പ്രസിഡന്റ് ബിനുരാജ് പരമേശ്വരൻ എന്നിവർ ധർണ ഉദ്ഘാടനം ചെയ്തു. സി ആർ സുനിൽ , എ കെ പത്മജൻ , രാജേഷ് ചിതംബരൻ , ബിജു പൗലോസ് , കെ എസ് മാധവൻ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിച്ചു.