
കൂത്താട്ടുകുളം:മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു ജോണിന് പരിസ്ഥിതി സംരക്ഷണ സമിതിയുടെയും വൈദ്യുതി ഉപഭോക്ത സമിതിയുടെയും നേതൃത്വത്തിൽ ആദരിച്ചു. കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പരിസ്ഥിതി സംരക്ഷണ സമിതി രക്ഷാധികാരി ഷാജി കണ്ണൻകോട്ടിൽ, വൈദ്യുതി ഭോക്താ സമിതി കൂത്താട്ടുകുളം മേഖലാ പ്രസിഡണ്ട് പി ആർ വിജയകുമാർ, സെക്രട്ടറി ശ്രീകുമാർ എൻ ആർ, സ്റ്റേഷൻ ഹൗസിംഗ് ഓഫീസർ കെ ആർ മോഹൻദാസ്, എസ്ഐമാരായ ജയകുമാർ എം കെ, ഷീല എസ് എൻ, സുരേഷ് പികെ, പൊതുപ്രവർത്തക രായ ബിജി സാബു, കെ എൻ രാജേഷ്, തുടങ്ങിയവർ പങ്കെടുത്തു.