kklm
അങ്കണവാടികളിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഗ്യാസ് സ്റ്റൗ വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ റോയി എബ്രാഹം നിർവഹിക്കുന്നു

കൂത്താട്ടുകുളം: നഗരസഭയിലെ 13 അങ്കണവാടികളിലേക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഗ്യാസ് സ്റ്റൗ വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ അദ്ധ്യക്ഷൻ റോയി എബ്രഹം നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ വിജയ ശിവൻ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സുപ്രവൈസർ കെ.കെ.ഷൈല, നഗരസഭാ കൗൺസിലർമാരായ സണ്ണി കുര്യാക്കോസ്, സി.എൻ. പ്രഭകുമാർ, ലിനു മാത്യു, ബിജു ജോൺ, എ.എസ്.രാജൻ, ഫെബിഷ് ജോർജ്, ബിന്ദു മനോജ്, ഓമന ബേബി, ഓമന മണിയൻ, നളിനി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.