ആലുവ: കായിക മേഖലയിൽ ഇന്ത്യ ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ചെൽസി ഫുട്‌ബോൾ ടീമിന്റെ വെൽനെസ് കോൺസൽട്ടന്റ് വിനയ് മേനോൻ പറഞ്ഞു.
മാറമ്പിള്ളി എം. ഇ. എസ് കോളേജിലെയും താനൂർ സി.എച്ച്.എം.കെ.എം ഗവ. ആർട്ട്‌സ് ആൻഡ് സയൻസ് കോളേജിലെയും കായിക വിദ്യാഭ്യാസ വകുപ്പുകൾ സംഘടിപ്പിച്ച അന്തരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അയർലണ്ടിലെ ലോംഗ് ഫോർഡ് കോളേജും, യുണൈറ്റഡ് കിംഗ്ഡം എഫ്.എ ഇന്നോവഷനും സഹകരിച്ചായിരുന്നു സമ്മേളനം.എട്ട് ഗവേഷണ പ്രബന്ധങ്ങൾ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ ഗവേഷകർ അവതരിപ്പിച്ചു. മാറിജൻ അനാസ്തസ്‌കി ഏറ്റവും നല്ല പേപ്പർ അവതരണത്തിന് അവാർഡ് കരസ്തമാക്കി. വെബിനാറിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 1500 ഓളം പേർ പങ്കെടുത്തു. ഡോ. ഫെറാ സയീദ്, ഡോ. അജിംസ് പി. മുഹമ്മദ്, കെ.ജി. ഹനീഫ എന്നിവർ സംസാരിച്ചു.