പെരുമ്പാവൂർ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പകൽ വീട് അനക്‌സ് ബ്ലോക്ക് വി.പി. സജീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ബ്ലോക്ക് പ്രസിഡന്റ് നൂർജഹാൻ സക്കീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോജി ജേക്കബ്, ജില്ലാ മെമ്പർ ജോളി ബേബി, സ്ഥിരം സമിതി അധ്യക്ഷരായ റെനീഷ അജാസ്, രാജു മാത്താറ, ബ്ലോക്ക് അംഗങ്ങളായ സി.കെ. മുംതാസ്, പി.പി. രശ്മി, നഗീന ഹാഷിം, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് കച്ചാംകുഴി, ബി.ഡി.ഒ. കെ.ജി. ശ്രീദേവി, സി.ഡി.പി.ഒ. സുജ ജേക്കബ്, പ്രകാശ് എന്നിവർ സംസാരിച്ചു.