benny
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പടിക്കലപ്പാറയിൽ നിർമ്മിച്ച സാംസ്കാരിക കേന്ദ്രം ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് 2020-21 സാമ്പത്തിക വർഷത്തെ പദ്ധതിയിൽപ്പെടുത്തി കൂവപ്പടി പഞ്ചായത്തിലെ പടിക്കലപ്പാറയിൽ നിർമ്മിച്ച സാംസ്കാരിക കേന്ദ്രം ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോബി മാത്യു, പഞ്ചായത്ത് അംഗം ജെസി ഷിജി, സാബു പാത്തിക്കൽ, ബേബി തോപ്പിലാൻ, എം.ഒ. ജോസ്, മോളി ജോജോ, ജോൺസൻ തോപ്പിലാൻ, ആന്റു ഉതുപ്പാൻ, വി.പി. വിജയകുമാർ, ബാബു പൂവത്തും വീടൻ, ജിജി ശെൽവരാജ്, ബാബു വർഗീസ്, സാബു ഉതുപ്പാൻ, കുഞ്ഞുമോൾ കുഞ്ഞ്, ഷൈൻ പള്ളത്ത്, സാജൻ ആറ്റുപുറം എന്നിവർ പ്രസംഗിച്ചു.