തൃപ്പൂണിത്തുറ : ഓൺസൈറ്റ് എമർജൻസി പ്ലാനിന്റെ ഭാഗമായി ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് അമ്പലമുകളിലെ ഫാക്ട് കൊച്ചിൻ ഡിവിഷനിൽ മോക്ക് ഡ്രിൽ നടത്തും. ഇതിന്റെ ഭാഗമായി എമർജൻസി സൈറൺ മുഴങ്ങുകയും ഫയർ എൻജിനുകൾ പ്രവർത്തിക്കുകയും ചെയ്യും. പൊതുജനങ്ങൾ പരിഭ്രാന്തരാവരുതെന്ന് അധികൃതർ അറിയിച്ചു.