 
പെരുമ്പാവൂർ: ആദായ നികുതിയുടെ പരിധിയിൽ വരാത്ത 60 വയസ് കഴിഞ്ഞ കർഷകർ ഉൾപ്പടെ എല്ലാവർക്കും പ്രതിമാസം 10000 രൂപ വീതം പെൻഷൻ അനുവദിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കേരള കോൺഗ്രസ് ജോസഫ് വിഭാഗം പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സത്യാഗ്രഹ സമരം നടത്തി. സംസ്ഥാന നേതാവ് ജോർജ് കിഴക്കുമശേരി ഉദ്ഘാടനം ചെയ്തു. നിയുക്ത നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണി പാത്തിക്കൽ , മുൻസിപ്പൽ കൗൺസിലർ മിനി ജോഷി , വെങ്ങോല മണ്ഡലം പ്രസിഡന്റ് സലിം കെ എം എ , രായമംഗലം മണ്ഡലം പ്രസിഡന്റ് എൻ ടി സേവ്യർ എന്നിവർ പ്രസംഗിച്ചു.