ആലുവ: തോട്ടക്കാട്ടുകാര അദ്ദഹ്‌വ മസ് ജിദിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നബിദിനം ആഘോഷിച്ചു. ഇമാം ഹാഷിം ബാക്കവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് ബഷീർ സ്വാഗതവും സെക്രട്ടറി അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു. നബിദിന ജാഥയും കലാമത്സരങ്ങളും ഒഴിവാക്കി അന്നദാനം മാത്രമാണുണ്ടായത്.