കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാനാവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വത്തിൽ സമരശൃംഖല നടത്തും. കേരളപ്പിറവി ദിനത്തിൽ നടക്കുന്ന സമരശൃംഖലയുടെ ഭാഗമായി എറണാകുളം ജില്ലയിൽ കറുകുറ്റി മുതൽ കുമ്പളംവരെയും മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെയും അങ്കമാലി മുതൽ മൂവാറ്റുപുഴ വരെയുമാണ് സമരശൃംഖല നടക്കുന്നത്.