കൊച്ചി: വാളയാർ പീഡനക്കേസ് പുനരന്വേഷണത്തിന് സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. യു.പിയിലും മറ്റും സംഭവിക്കുന്നതുപോലെ കേരളത്തിലും പീഡനക്കേസുകൾ വർദ്ധിച്ചുവരുന്നത് സമൂഹത്തിൽ ആശങ്ക വർദ്ധിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ പുനരന്വോഷണം നടത്തി കുറ്റക്കാരായവർക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കാൻ നടപടി സ്വീകരിക്കണം. ഇതേ ആവശ്യമുന്നയിച്ച് വനിതാ ഗാന്ധിദർശൻ വേദിയുടെ നേതൃത്വത്തിൽ നാളെ 14 ജില്ലകളിലും പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന ചെയർമാൻ ഡോ.എം.സി. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. നെടുമ്പന അനിൽ, എം.എസ്. ഗണേശ്, ഡോ. അജിതൻ മേനോത്ത്, ശങ്കർ കുമ്പളത്ത്, ഡോ.പി.വി. പുഷ്പജ, അഡ്വ. ജി. മനോജ്കുമാർ, മാമ്പുഴക്കരി വി.എസ്. ദിലീപ്കുമാർ എന്നിവർ പ്രസംഗിച്ചു.