കൊച്ചി : സി.പി.ഐ മുൻ ജില്ലാ സെക്രട്ടറി കെ. മുരളി, എ.ഐ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറി ഗുരുദാസ് ദാസ്ഗുപ്ത എന്നിവരെ എ.ഐ.ടി.യു.സി എറണാകുളം ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി, എം.പി. രാധാകൃഷ്ണൻ, സി.എ. ഷക്കീർ, കെ.എ. നവാസ്, വി.എസ്. സുനിൽകുമാർ എന്നിവർ സംസാരിച്ചു.