കളമശേരി: സംസ്ഥാന സർക്കാരിന്റെ എന്റെ ക്ഷയരോഗമുക്ത കേരളം പദ്ധതി വിജയകരമായി നടത്തിയതിനുള്ള അംഗീകാരം ഏലൂർ നഗരസഭയ്ക്ക് ലഭിച്ചു. ക്ഷയരോഗം കണ്ടെത്താനായി മികച്ച പ്രകടനം നടത്തിയതും രോഗമുക്തിക്കായും രോഗികളുടെ ആരോഗ്യപാലനത്തിന് സൗജന്യ മരുന്നും ഭക്ഷണക്കിറ്റും, സാമ്പത്തികസഹായവും ലഭ്യമാക്കുന്നതിന് നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അംഗീകാരം.സർക്കാരിന്റെ പ്രശസ്തിപത്രം മെഡിക്കൽ ഓഫീസർ നഗരസഭ ചെയർപേഴ്‌സന് കൈമാറി.