
കൊച്ചി: സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള കമ്മിഷൻ തുകയാണ് ബിനീഷ് കോടിയേരി മയക്കുമരുന്ന് വ്യാപാരത്തിനായി ഉപയോഗിക്കുന്നതെന്ന് ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
കഴിഞ്ഞ നാല് വർഷം ബിനീഷും ചില മന്ത്രി പുത്രന്മാരും സർക്കാർ പദ്ധതികളുടെ കമ്മിഷൻ ഏജന്റുമാരായി പ്രവർത്തിച്ചു. മയക്കുമരുന്ന് വ്യാപാരത്തിനായി കോടികളാണ് ബിനീഷ് മുടക്കിയതെന്ന് ഇ.ഡി. വ്യക്തമാക്കിയിട്ടുണ്ട്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുഖ്യമന്ത്രിയെയും കോടിയേരിയെയും ഭയക്കുന്നതെന്തിനാണെന്ന് പിന്നീട് മനസിലാകുമെന്നും രമേശ് പറഞ്ഞു.