കൊച്ചി: മക്കളുടെ ഘാതകരെയും പ്രതികളെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥരെയും ശിക്ഷിക്കണമെന്നും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വാളയാർ പീഡനത്തിനിരയായ കുട്ടികളുടെ അമ്മ നയിക്കുന്ന സത്യാഗ്രഹ സമരത്തിനു റാക്കോ ( റെസിഡൻസ് അസോസിയേഷൻസ് ഒഫ് കോ ഓർഡിനേഷൻ കൗൺസിൽ ) ഇടപ്പള്ളി മേഖലാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജോവൽ ചെറിയാൻ, ബി.ഗോപാലകൃഷ്ണൻ, ബിനോയ് ആന്റണി എന്നിവർ സംസാരിച്ചു