തൃപ്പൂണിത്തുറ: തെക്കൻപറവൂർ പട്ടേൽ മെമ്മോറിയൽ യു.പി സ്കൂൾ സപ്തതിയാഘോഷം സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനമായ ഇന്ന് നടക്കും. സപ്തതിയാഘോഷവും ഓൺലൈൺ കലാമേളയുംസുവനീർ പ്രകാശനവും രാവിലെ 10.30 ന് ഓൺലൈനായി നടക്കുന്ന ചടങ്ങിൽ വച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. എം.സ്വരാജ് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. സ്കൂൾ മാനേജർ പി.വി. സജീവ് അദ്ധ്യക്ഷനാകും.പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ്, എ.ഇ.ഒ അജിത് പ്രസാദ് തമ്പി, സാഹിത്യകാരൻ കെ.എൽ. മോഹനവർമ്മ, ചലച്ചിത്ര താരങ്ങളായ മനോജ് കെ.ജയൻ, റിച്ചാർഡ്, നന്ദനാവർമ്മ, ഹെഡ്മിസ്ട്രസ് കെ.ആർ. പ്രിയ, പി.ടി.എ പ്രസിഡന്റ് കെ.ടി. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിക്കും.