കൊച്ചി: അധോലോക പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്ന പിണറായി സർക്കാരിന്റെ മാഫിയ ഭരണത്തിൻകീഴിൽ ജനങ്ങൾ അരക്ഷിതരാണെന്ന് ഹൈബി ഈഡൻ എം.പി. പറഞ്ഞു. മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും ഓഫീസുകൾ അഴിമതിയുടെയും തട്ടിപ്പിന്റെയും പ്രഭവകേന്ദ്രങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. പ്രവർത്തകരെ നേരിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത് സംഘർഷത്തിനിടയാക്കി. ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ഭാരവാഹികളായ മുഹമ്മദ് ഷിയാസ്, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഇബ്രാഹിംകുട്ടി തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി അബിൻ വർക്കി, ജിന്റോ ജോൺ, സംസ്ഥാന സെക്രട്ടറിമാരായ ജിൻഷാദ് ജിന്നാസ്, ലിന്റോ പി. ആന്റു, നൗഫൽ കൈയന്തിക്കര, അഫ്‌സൽ നമ്പ്യാരത്, ജില്ലാ ഭാരവാഹികളായ അഷ്‌കർ പനയപ്പിള്ളി, കെ.എ. റമീസ്, സനൽ തോമ്പ്ര, അബ്ദുൽ റഷീദ്, അരുൺ കുമാർ, ഷാൻ മുഹമ്മദ്, സി. കെ. സിറാജ്, കൃഷ്ണ രാജേന്ദ്രൻ, സ്മൃതി ഹാരിസ്, കാജൽ നസിബ്, തുടങ്ങിയവർ നേതൃത്വം നൽകി.

യുവമോർച്ച

യുവമോർച്ച മണ്ഡലം കമ്മിറ്റി കൊച്ചി ഇ.ഡി. ഓഫീസിനു മുന്നിൽ നിൽപ്പുസമരം നടത്തി. ബി.ജെ.പി മണ്ഡലം പ്രസിഡൻറ് പി.ജി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് അഡ്വ. വിഷ്ണു പ്രദീപ് ,അഡ്വ. അശ്വിൻ ജേസഫ്, ജയ്‌കിഷൻ, അരുൺരാജ് തുടങ്ങിയവർ നേതൃത്വം നൽകി.