nabiday-alangadu-
നീറിക്കോട് മഹല്ല് മുസ്ലിം ജമാഅത്തിന്റെയും ആഭിമുഖ്യത്തിൽ നബിദിന ആഘോഷത്തിന്റെ ഭാഗമായി അന്നദാന വിതരണം ഖത്വീബ് പി.ഇ. മുഹമ്മദ് നസീർ സഅദി ഉദ്ഘാടനം ചെയ്യുന്നു

ആലങ്ങാട്: നീറിക്കോട് മഹല്ല് മുസ്ലിം ജമാഅത്തിന്റെയും നൂറുൽ ഇഖ് വാൻ മദ്രസയുടേയും ആഭിമുഖ്യത്തിൽ നബിദിനം ആഘോഷിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഘോഷയാത്ര, മദ്രസ വിദ്യാർത്ഥികളുടെ കലാ പരിപാടികൾ എന്നിവ ഒഴിവാക്കി. പള്ളിയങ്കണത്തിൽ മഹല്ല് പ്രസിഡന്റ് പി.കെ. നസീർ പതാക ഉയർത്തി. മൗലീദ് പാരായണവും പ്രവാചക പ്രഭാഷണവും നടത്തി. തുടർന്ന് നടന്ന അന്നദാന വിതരണം ഖത്വീബ് പി.ഇ. മുഹമ്മദ് നസീർ സഅദി ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി പി.എം. ഹസൻ, അസി. ഇമാം ഷൗക്കത്തലി മുസലിയാർ, സിറാജുദ്ദീൻ മാലേത്ത്, എ.കെ. അഷറഫ്, ടി.എം. നൗഷാദ്, പി.കെ. നസീർ, ടി.എം. ബീരാൻ, എ.എ. നസീർ എന്നിവർ പങ്കെടുത്തു.