nda-paravur-

പറവൂർ : മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കള്ളകടത്തുകാർക്ക് താവളമാക്കാൻ കൂട്ടുനിന്ന പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഡി.എ വടക്കേക്കര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം നടത്തി. ബി.ഡി.ജെ.എസ് മണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ. സജീവ് ചക്കുമരശേരി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് രമേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രസാദ് വാവക്കാട്, സന്തോഷ്, പ്രവീൺ കുഞ്ഞിത്തൈ, ഷിബുലാൽ മൂത്തകുന്നം, അനി കട്ടതുരുത്ത്, പ്രകാശൻ കുഞ്ഞിത്തൈ, ജിയോ ചക്കുമരശേരി തുടങ്ങിയവർ പങ്കെടുത്തു.