അങ്കമാലി: പെരിഞ്ഞാം പറമ്പ് ഗ്രാമോദയം ഗ്രന്ഥശാലക്ക് ഗ്രാമപഞ്ചായത്ത് എൺപതിനായിരം രൂപയുടെ പുതിയ പുസ്തകങ്ങൾ വാങ്ങി നൽകി. ഗ്രന്ഥശാലയിൽ നടന്നചടങ്ങിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് ഗ്രന്ഥശാല സെക്രട്ടറി ലൈജു ആന്റണിക്ക് കൈമാറി. ചടങ്ങിൽ പഞ്ചായത്തംഗം ധന്യബിനു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.കെ.ജയചന്ദ്രൻ ,സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജോസഫ് പാറേക്കാട്ടിൽ, എം.എം. ജയ്സൺ ,ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ. സുരേഷ്,പഞ്ചായത്ത് ലൈബ്രറേറിയൻഎ.വി. ദേവരാജൻ, എം.എം. മഹേഷ്,ഇ.കെ. രാജൻ, വി.എൻ . വിശ്വഭരൻ,മായ ടീച്ചർ, വിജുഇ.കെ,അനീഷ് എം. കെ,പ്രവീണ ദേവരാജൻ,ലൈബ്രറേറിയൻ ഉണ്ണികൃഷ്ണൻഎ.എസ് എന്നിവർ സംസാരിച്ചു.