പറവൂർ: വടക്കേക്കര ഗ്രാമപഞ്ചായത്തിലെ മുൻ സി.ഡി.എസ് ചെയർപേഴ്സൻ നടത്തിയ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൻ.ഡി.എ വടക്കേക്കര പഞ്ചായത്ത് കമ്മറ്റി നടത്തിയ സത്യാഗ്രഹ സമരം ബി.ജെ.പി.സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ്. ജില്ലാ ജനറൽ സെക്രട്ടറി പി.എസ്. ജയരാജ്, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ഭദ്രൻ, ബി.ഡി.ജെ.എസ്. മണ്ഡലം പ്രസിഡന്റ് എം.പി. ബിനു, വൈസ് പ്രസിഡന്റ് പ്രൊഫ. മോഹൻ, മണ്ഡലം സെക്രട്ടറി എൻ.കെ. സജീവ് ചക്കുമരശ്ശേരി, പ്രവീൺ കുഞ്ഞിത്തൈ, ഷിബുലാൽ, കെ.കെ. ശിവൻ, ഹരിഹരൻ തുടങ്ങിയവർ പങ്കെടുത്തു.